സ്വപ്നാടനം

അഭിപ്രായങ്ങള്‍ക്കായ്‌....വിമര്‍ശനങ്ങള്‍ക്കായ്‌....നിര്‍ദ്ദേശങ്ങള്‍ക്കായ്‌.....

Tuesday, November 07, 2006

ലീവ്‌ റിക്വസ്റ്റ്‌

വരിചേര്‍ന്ന നെല്‍ക്കതിര്‍ തലചായ്ച്ചുറങ്ങുന്ന
വയലിന്റെ ഇപ്പുറത്തിത്തിരി ഭൂമിയില്‍
ഒരുകൊച്ചു കൂരയില്‍
ഇത്തിരി നേരം തലചായ്ചുറങ്ങുവാന്‍
ഇത്തിരി ലീവു തരിക മാനേജരെ

കളകളം പാടുന്ന പുഴയുടെ ഇക്കരെ
കയറുമാടത്തിലൊരു തഴപ്പാവിരിച്ചിട്ട്‌
തഴുകുന്ന കാറ്റിന്റെ കുളിരില്‍ മയങ്ങുവാന്‍
ബാല്യം സ്മരിക്കുവാന്‍
കൌമാര കൌതുകം ഓര്‍ത്തു ചിരിക്കുവാന്‍
ഉള്ളിന്റെയുള്ളിലെ എന്നെത്തിരിച്ചറി-
ഞ്ഞിത്തിരി നേരം ഞാനായിരിക്കുവാന്‍
ക്ഷണനേരമെങ്കിലും അമ്പലക്കാളപോല്‍
ബന്ധനമില്ലാതെ മേഞ്ഞു നടക്കുവാന്‍
ഇത്തിരി ലീവു തരിക മാനേജരെ

-ജോനാ

Labels:

19 Comments:

Blogger മിന്നാമിനുങ്ങ്‌ said...

നന്നായിരിക്കുന്നു,ജോനാ
ബൂലോഗത്തേക്ക്‌ സ്വാഗതം
വലതുകാല്‍ വെച്ച്‌ കയറിയാട്ടെ

Tuesday, November 07, 2006 5:32:00 PM  
Blogger മിന്നാമിനുങ്ങ്‌ said...

പിന്നെ,ഒരു കാര്യം പറയാന്‍ മറന്നു

പിന്മൊഴി എന്ന പേരില്‍ ഓരോ പോസ്റ്റിനും വരുന്ന കമന്റുകള്‍ ശേഖരിച്ചു വെക്കുന്ന ഒരിടമുണ്ട്‌.(പിന്മൊഴി ഗൂഗിള്‍ ഗ്രൂപ്പ്‌-http://groups.google.com/group/blog4comments)പലരും ആ ഗ്രൂപ്പില്‍ വരുന്ന കമന്റുകള്‍ കണ്ടിട്ടാണു അതിനോടനുബന്ധിച്ചുള്ള പോസ്റ്റില്‍ പോകുന്നതും ആ ബ്ലോഗിനെക്കുറിച്ച്‌ അറിയുന്നതും.
നിങ്ങളുടെ ബ്ലോഗിന്റെ settings-ലെ comments--ല്‍ comments notification adress:എന്ന ഭാഗത്ത്‌ pinmozhikal@gmail.com
എന്നു കൊടുത്തിട്ടുണ്ടെങ്കില്‍ ഈ ബ്ലോഗിലെ പോസ്റ്റുകള്‍ക്ക്‌ വരുന്ന കമന്റുകള്‍ പിന്മൊഴിയില്‍ എത്തുകയും കൂടുതല്‍ പേര്‍ അതുകണ്ട്‌ അതിന്റെ ലിങ്ക്‌ വഴി ഈ പോസ്റ്റിലും ബ്ലോഗിലും എത്തുന്നതുമായിരിക്കും.ശ്രദ്ധിക്കുമല്ലോ

Tuesday, November 07, 2006 5:41:00 PM  
Blogger jona said...

മിന്നാമിനുങ്ങിണ്റ്റെ നല്ലവാക്കുകള്‍ക്ക്‌ നന്ദി
I have made the changes in setting.
നന്ദി

Tuesday, November 07, 2006 5:45:00 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

ജോനാ സ്വാഗതം...

Tuesday, November 07, 2006 5:48:00 PM  
Blogger മിന്നാമിനുങ്ങ്‌ said...

നന്ദിയുടെയൊന്നും ആവശ്യമില്ലായിരുന്നു,ജോനാ.
എന്നാലും തന്നതല്ലെ,ഇരിക്കട്ടെ
ഇനി കണ്ടൊ,വരിവരിക്ക്‌ കമന്റ്സുകള്‍ വരുന്നത്‌
എന്റെ പിറകില്‍ ഒത്തിരി സ്വാഗതക്കമ്മിറ്റിക്കാര്‍ ഹാരാര്‍പ്പണവുമായി നില്‍പ്പുണ്ട്‌

Tuesday, November 07, 2006 5:49:00 PM  
Blogger വല്യമ്മായി said...

സ്വാഗതം

Tuesday, November 07, 2006 5:53:00 PM  
Blogger അത്തിക്കുര്‍ശി said...

സ്വാഗതം!

'ഇത്തിരി' ഇത്തിരി കൂടിപ്പോയോന്നൊരു സംശയം!! ആദ്യ പോസ്റ്റ്‌ നന്നായി

വീണ്ടും എഴുതുക!

Tuesday, November 07, 2006 5:54:00 PM  
Anonymous Anonymous said...

ആശംസകള്‍!

Tuesday, November 07, 2006 6:06:00 PM  
Blogger വഴിപോക്കന്‍ said...

സ്വാഗതം ബൂലോഗക്കോളനിയിലേക്ക്‌

Tuesday, November 07, 2006 6:06:00 PM  
Blogger സു | Su said...

സ്വാഗതം :)

Tuesday, November 07, 2006 6:09:00 PM  
Blogger പട്ടേരി l Patteri said...

കവിത പോലെ....
കുഞ്ഞലകള്‍ പോലെ...
എഴുതു നീ....യീ
ബൂ.......ലോഗത്തിലും .....:)

ഒരു പാട്
എഴുതി
ഒരു പാട് ഒരു പാട്
വായിച്ച്

ഒത്തിരി ഒത്തിരി
പോസ്റ്റുകളുമായി
ഇത്തിരി സമയം
ഇവിടെയൊക്കെ

ചിലപ്പോഴൊക്കെ
ഇങ്ങനെയൊക്കെ
ഞാനും കാണും
കാണണം
(ഇതു കവിത അല്ല)
സ്വാഗതം .... സുസ്വാഗതം

Tuesday, November 07, 2006 6:14:00 PM  
Blogger കുറുമാന്‍ said...

വെല്‍ക്കം ടു ബൂലോഗം

ദയവായി കസേര എടുത്താലും

Tuesday, November 07, 2006 6:15:00 PM  
Blogger Sul | സുല്‍ said...

ജോനാ സ്വാഗതം.

വരുമ്പോഴെക്കും ലീവ് വേണമല്ലെ. കൊള്ളാം.
എനിക്കു ജ്വാലി കിട്ടിയിട്ടു വേണം കുറച്ചു ലീവെടുത്തു വീട്ടിലിരിക്കാന്‍ എന്നു ആരാ പറഞ്ഞെ?.

-സുല്‍

Tuesday, November 07, 2006 6:16:00 PM  
Anonymous Anonymous said...

സുന്ദരമായ കവിത. മാനേജര്‍ ഈ കവിത വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. :)

Tuesday, November 07, 2006 6:32:00 PM  
Blogger മുരളി വാളൂര്‍ said...

സുസ്വാഗതം....:-)
ഇപ്പോ ഇത്തിരിക്കുകിട്ടാത്ത തേങ്ങയെങ്ങിനെ മിനുങ്ങിനുകിട്ടി...?

Tuesday, November 07, 2006 6:37:00 PM  
Blogger ബിരിയാണിക്കുട്ടി said...

ഇത് കൊള്ളാം കേട്ടോ.
ജോ നാ ഹേ?
നാ ക്യോം ഹേ?
ഹാ ഹോനാ ഹേ.
ഹാ യാ നാ, ജോനാ തോ ജോനാ ഹേ. ഇസ്‌ലിയേ സ്വാഗത് ഹേ.

വട്ടായതല്ല. ഹിന്ദിയാ.. ഹിന്ദി.:)

Tuesday, November 07, 2006 6:43:00 PM  
Blogger അതുല്യ said...

മാനേജര്‍ ഈ കമന്റ്‌ വായിയ്കൂല്ലല്ലോ അല്ലേ? ഹ ഹ

ഇന്റര്‍വ്യൂവിനു പോകണം എന്ന് പറയാന്‍ മടികാരണം ചെക്കന്‍ പറഞ്ഞൂന്ന് എന്റെ അമ്മേനേ ആസ്പത്രീലു കൊണ്ട്‌ പോകണം..

ഏമാനും പറഞ്ഞു... നോ പ്രോബ്സ്‌... എനിക്ക്‌ എന്റെ ഭാര്യേനേ വിമാനത്താവളത്തീന്ന് കൊണ്ട്‌ വരണം. ഐ ആം ആല്‍സോ ലീവിംഗ്‌...

പിന്നെ ചെക്കന്‍ ഇന്റര്‍വ്യൂനു എത്തിയപ്പോ, ഈ ഏമാനും ഇരിയ്കുന്നുണ്ടായിരുന്നു, ഏതോ വല്യ തസ്തികയിലേയ്ക്‌...

ഏതായാലും, ലീവ്‌ ചോദിച്ച്‌ ബ്ലോഗ്ഗെഴുതി, ലീവ്‌ ഓഫീസ്‌ ഫ്രം റ്റുഡേ എന്നാവാതെ ഇരിയ്കട്ടെ.

കവിതേ.... സുസ്വാഗതം. ആളുകളു പലതും പറയും. അതൊന്നും കേള്‍ക്കണ്ടാട്ടോ. ഈ കുറുക്കന്‍ പാവം.

Tuesday, November 07, 2006 6:45:00 PM  
Blogger മുസാഫിര്‍ said...

നന്നായിരിക്കുന്നു ജോനാ,മാനേജര്‍ക്കു പകരം ഒരു മലയാള പദം ആയിരുന്നെങ്കില്‍ ഇതിലും നന്നായേനെ എന്നു തോന്നുന്നു!

ഓ ; ടൊ,
ബി കു വിനെ ഒരു ഹിന്ദി തേളു കുത്തി.

Tuesday, November 07, 2006 6:56:00 PM  
Blogger jona said...

ഇത്രയും ഊഷ്മളമായ സ്വീകരണം അമ്മച്ചിയാണെ....ഞാന്‍ പ്രതീക്ഷിച്ചതല്ല. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

പ്രിയ അത്തിക്കുര്‍ശ്ശി, "ഇത്തിരി" ഇത്തിരി കൂടി പോയീ എന്നെനിക്കും തോന്നിയതാ..... വേറേ പറ്റിയ വാക്കുകിട്ടണ്ടേ

മുസാഫിര്‍ സാര്‍, മാനേജര്‍ക്കു പറ്റിയ മലയാളം വാക്ക്‌ എനിക്കറിയാത്തതുകൊണ്ടാണ്‌ അങ്ങിനെ പ്രയോഗിച്ചത്‌. എങ്കിലും കഴിയുന്നത്ര മലയാളീകരിച്ച്‌ മാനേജര്‌ എന്നു പ്രയോഗിക്കുവാന്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്‌. "ലീവ്‌ റിക്വസ്റ്റ്‌" എന്ന തലക്കെട്ടും മലയാളത്തിലാക്കാന്‍ ഞാന്‍ ആലോചിച്ചതാണ്‌. എങ്കിലും തമ്മില്‍ ഭേദം "ലീവ്‌ റിക്വസ്റ്റ്‌" തന്നെയാണെന്നു പിന്നെ തോന്നി.

സുഹൃത്തുക്കളേ, ലീവ്‌ റിക്വസ്റ്റിനു മുന്‍പ്‌ "പുനര്‍ജ്ജനി" എന്നൊരു സാധനം കൂടി ഞാന്‍ പോസ്റ്റു ചെയ്തിട്ടുണ്ട്‌. അതും വായിച്ച്‌ അഭിപ്രായങ്ങളും വിമര്‍ശ്ശനങ്ങളും അറിയീക്കുക. എല്ലാവര്‍ക്കും നന്ദി

Tuesday, November 07, 2006 7:43:00 PM  

Post a Comment

Links to this post:

Create a Link

<< Home

ജാലകം