സ്വപ്നാടനം

അഭിപ്രായങ്ങള്‍ക്കായ്‌....വിമര്‍ശനങ്ങള്‍ക്കായ്‌....നിര്‍ദ്ദേശങ്ങള്‍ക്കായ്‌.....

Wednesday, November 08, 2006

മംഗളപത്രം

മാറാലമൂടുമീ സന്ധ്യകള്‍ക്കപ്പുറം
മഞ്ഞില്‍ കുളിച്ചൊരു രാവുണരും.
യാത്ര ചോദിക്കുന്ന സോദരീ, അന്നൊരു
പൂത്താലി നിന്നെ അലങ്കരിക്കും.
വല്ലരി നിന്നില്‍ നിന്‍ വല്ലഭന്‍ നെയ്യുന്ന
കനവുകള്‍ കനിയായവതരിക്കും.
സന്താനസമ്പാദ്യമോടെ നീ ആയിരം
പൂര്‍ണ്ണചന്ദ്രോദയ സാക്ഷിയാകും.

അന്നുനിന്നോര്‍മ്മതന്‍ കോണിലായെങ്കിലും,
ഈയുള്ളവന്‍ ഉണ്ടായിരിക്കയില്ലെങ്കിലും,
മംഗളപത്രമീ കാറ്റിന്റെ കൈകളില്‍;
കരളിന്റെ പ്രാര്‍ത്ഥന ഈ പൂ ദളങ്ങളില്‍.
നിന്‍ ജീവനാകെയും പൂത്തുലഞ്ഞീടട്ടെ
പാതിവൃത്യത്തിണ്റ്റെ പാരിജാതം.

- ജോനാ

Labels:

13 Comments:

Blogger jona said...

അഭിപ്രായങ്ങള്‍ക്കായ്‌....വിമര്‍ശനങ്ങള്‍ക്കായ്‌....നിര്‍ദ്ദേശങ്ങള്‍ക്കായ്‌....."മംഗളപത്രം"

Wednesday, November 08, 2006 4:04:00 PM  
Blogger സു | Su said...

സോദരീ എന്ന് ആയത് നന്നായി. അല്ലെങ്കില്‍ പച്ചുവിന്റേയും, സുല്ലിന്റേം കൂടെ ജോനയേയും കൂട്ടിയേനെ ;)

:)

Wednesday, November 08, 2006 4:08:00 PM  
Blogger വല്യമ്മായി said...

ഇതു കൊള്ളാം

Wednesday, November 08, 2006 4:09:00 PM  
Blogger Sul | സുല്‍ said...

ജോനാ നന്നായിരിക്കുന്നു.
ഇതാരുടെ മാംഗല്യത്തിനായ് നിര്‍മ്മിതം.

സു :) എന്നെ ഇവിടെ കൊണ്ടുവന്നു തട്ടിയോ. ഞാന്‍ സുല്ല്

-സുല്‍

Wednesday, November 08, 2006 4:17:00 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

ജോനാ നന്നായിരിക്കുന്നു.

Wednesday, November 08, 2006 4:21:00 PM  
Blogger Peelikkutty!!!!! said...

സൂ ചേച്ചീ,ഇന്ന് സ്നേഹിക്കുന്നൊര്‍ക്കു കവിത ഏഴുതുന്ന ദിവസാണൊ ?..പച്ച്,സുല്‍,ജോന..

Wednesday, November 08, 2006 4:27:00 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

പീലികുട്ടീ പച്ചാളം കവിതയെഴുതി മുങ്ങിയതാ... അവള്‍ അന്വേഷിച്ചു വന്നോ അവോ ?

Wednesday, November 08, 2006 4:29:00 PM  
Blogger മിന്നാമിനുങ്ങ്‌ said...

നന്നായിരിക്കുന്നു,ജോനാ
തുടര്‍ന്നും എഴുതൂ

Wednesday, November 08, 2006 4:29:00 PM  
Blogger മുസാഫിര്‍ said...

ജോനാ,

മംഗളപത്രവും കൊള്ളാം,ടെമ്പ്ലേറ്റും കൊള്ളാം,ഇതിന്റെ തന്നെ ഒരു കളര്‍ പ്രിന്റ് എടുത്ത് സോദരിക്കു കൊടുത്താല്‍ മതി.

Wednesday, November 08, 2006 4:29:00 PM  
Blogger സു | Su said...

എനിയ്ക്കറീലെന്റമ്മൂ. എനിക്കൊന്നും മനസ്സിലാവാതെ ആയിട്ട് ദിവസങ്ങള്‍ എത്ര ആയി.

Wednesday, November 08, 2006 4:30:00 PM  
Blogger കുറുമാന്‍ said...

എനിക്കിഷ്ടായി ഈ കവിത.

പിന്നെ ഒരു സംശയം - മംഗള പത്രം എന്നോ മംഗളപത്രം എന്നോ വരിക? മംഗളം പത്രം അല്ല എന്നുറപ്പ്.

Wednesday, November 08, 2006 4:40:00 PM  
Blogger പട്ടേരി l Patteri said...

മുസാഫിര്‍ said...
ജോനാ,
മംഗളപത്രവും കൊള്ളാം,ടെമ്പ്ലേറ്റും കൊള്ളാം,ഇതിന്റെ തന്നെ ഒരു കളര്‍ പ്രിന്റ് എടുത്ത് സോദരിക്കു കൊടുത്താല്‍ മതി.
മുസാഫിര്‍ജീ, ഞാനതു ചെയ്തു. പ്രിന്റല്ല ഇ മൈയിലില്‍ ...
ജോനാ.. ഇഷ്ടപ്പെട്ടു ട്ടോ.....(അല്ലെങ്കില്‍ ഇങ്ങനെയൊക്കെ ചെയ്യില്ലല്ലോ...കുറച്ചു കൂടി നന്നാക്കാമായിരുന്നു )

Wednesday, November 08, 2006 5:01:00 PM  
Blogger മുരളി വാളൂര്‍ said...

ജോനാ, വാക്കുകള്‍ വഴങ്ങുന്നു... നല്ലത്‌.
ഓടോ: അയ്യയ്യോ ബൂലോഗത്തെല്ലാരുടേയും പെണ്‍പിള്ളേര്‍ കളവുപോയദിവസമാണല്ലോ ഇന്ന്‌, ദേ ഇവിടൊരു സോദരി, അവിടൊരു മാലാഖ, പിന്നെ ഗുണ്ടേടെ കൊച്ചും....

Wednesday, November 08, 2006 5:05:00 PM  

Post a Comment

Links to this post:

Create a Link

<< Home

ജാലകം