സ്വപ്നാടനം

അഭിപ്രായങ്ങള്‍ക്കായ്‌....വിമര്‍ശനങ്ങള്‍ക്കായ്‌....നിര്‍ദ്ദേശങ്ങള്‍ക്കായ്‌.....

Monday, November 13, 2006

കാഴ്ച

മാനസ വാടിയില്‍ മോഹം വിടര്‍ന്നപ്പോള്‍
ഒന്നാം കിളിക്കുമേല്‍ കണ്ണുവച്ചു.
വര്‍ഷം കഴിഞ്ഞപ്പോള്‍ വാസന്തം വന്നപ്പോള്‍
രണ്ടാം കിളിക്കൊപ്പം കൂട്ടുകൂടി.
ആ കിളിയെന്നോ പിണങ്ങിപ്പറന്നപ്പോള്‍
മൂന്നാം കിളിക്കൊപ്പം കൂടൊരുക്കി.
ഇന്നാ കുടിലിന്റെ പൂമുഖത്തിണ്ണയില്‍
നാലാമത്തെക്കിളി കാത്തിരിപ്പൂ
നാരായണക്കിളീ നീയാരേ തേടുന്നൂ
നിന്‍ ദേവന്‍ വൃന്ദാവനം വെടിഞ്ഞൂ.

മാനസവാടിയില്‍ പൂക്കള്‍ നിറഞ്ഞപ്പോള്‍
ചെമ്പനീര്‍ പൂവിനെത്താന്‍ ഭ്രമിച്ചു.
മുരളികയൂതിയാ കാര്‍വര്‍ണ്ണന്‍ നിത്യവും
ആ പൂവോടു മാത്രമായ്‌ സല്ലപിച്ചു.
ആ പൂ കൊഴിഞ്ഞിട്ടോ ആരോ നുകര്‍ന്നിട്ടോ
ഇന്നു മറ്റൊന്നിനെ തേടിടുന്നു.
നീലഞ്ജനപ്പൂവേ നീയാരേ തേടുന്നൂ
നിന്‍ ദേവന്‍ ഏതോ പൂവില്‍ ഭ്രമിച്ചു.

വൈകിയാണെങ്കിലും ഞാനെന്റെ ജാലകം
എന്തിനോ മെല്ലെ തുറന്നീടവെ
വെയിലേറ്റു വാടിയ പൂവുകളൊക്കെയും
ആരെയോ ധ്യാനിക്കയായിരുന്നു.
തളിരിട്ട നാട്ടുമാവിന്നിളം ചില്ലയില്‍
പാടാതെ വന്നൊരു കിളിയിരുന്നു.

Labels:

5 Comments:

Blogger ജോനാ said...

കാഴ്ച
മാനസ വാടിയില്‍ മോഹം വിടര്‍ന്നപ്പോള്‍

Monday, November 13, 2006 4:14:00 PM  
Blogger ലിഡിയ said...

ഇത് ജോനയുടെ കവിതയാണോ, ഒത്തിരി ആഴമുള്ള ചൂടുള്ള വാക്കുകള്‍..

എനിക്കിഷ്ടമായി (ഞാന്‍ ഒരു നിരൂപകയൊന്നും അല്ല കേട്ടൊ, ഹൃദയം കൊണ്ട് ചിന്തിക്കുകയും സംസാരിക്കുകയും ലോകത്തെ നോക്കികാണുകയും ചെയ്യുന്ന ഒരു സ്വപ്നജീവി, അത് കൊണ്ട് എന്റെ വിചാരം തുരുമ്പ് പിടിച്ചാലും ഞാന്‍ സത്യം പറയട്ടെ)

-പാര്‍വതി

Monday, November 13, 2006 4:59:00 PM  
Blogger സുല്‍ |Sul said...

എന്നാലും ജോനാ നന്നായിട്ടുണ്ട്. ഒരു ഇരിപ്പുവന്ന എഴുത്ത്.

-സുല്‍

Monday, November 13, 2006 5:21:00 PM  
Blogger ചന്ദ്രസേനന്‍ said...

വാരിയെല്ല് തേടിയുള്ള യാത്രക്കിടയില്‍ അറിയുവാനും പിരിയുവാനും ഇനിയെത്രപേര്‍ കാണും അല്ലെ......

കവിത നന്നായിരിക്കുന്നു...

Monday, November 13, 2006 5:25:00 PM  
Blogger ജോനാ said...

നല്ല വാക്കുകള്‍ക്ക്‌ എല്ലാവര്‍ക്കും നന്ദി

Monday, November 13, 2006 6:22:00 PM  

Post a Comment

<< Home

ജാലകം