സ്വപ്നാടനം

അഭിപ്രായങ്ങള്‍ക്കായ്‌....വിമര്‍ശനങ്ങള്‍ക്കായ്‌....നിര്‍ദ്ദേശങ്ങള്‍ക്കായ്‌.....

Saturday, March 10, 2007

ഓര്‍മ്മകളിലേക്ക്...(കവിത)

മനസ്സിന്റെ മണിച്ചിത്ര വാതിലുകല്‍
തുറന്നെനിക്കോര്‍മ്മകള്‍ വിരുന്നൊരുക്കി.
ഇളനീരിന്‍ കുളിരുള്ളോരോര്‍മ്മകളില്‍
നീരാടി നീരാടി ഞാനൊഴുകി.

മലരടര്‍ന്നിതളടര്‍ന്നിലയടര്‍ന്ന്‌
മണിമെത്ത വിരിച്ചൊരാ മരച്ചുവട്ടില്‍
കൂട്ടുകാരോടൊത്തു കണ്ണടച്ചെണ്ണിയെണ്ണി
കാലങ്ങളെത്ര കഴിച്ചു,
കാലങ്ങളെത്ര കഴിഞ്ഞു.

കരിപുരണ്ടിരുപുറം മഷിപടര്‍ന്ന്‌
പൊടിയുമാറായുള്ള പുസ്തകങ്ങള്‍
മച്ചിന്‍പുറത്തിരുന്നെന്‍ മയില്‍പ്പീലികള്‍-
ക്കമ്മയായ്‌ മാറുകയായിരിക്കാം
മയിലാട്ടമാടുന്ന ഓര്‍മ്മകളില്‍
‍പെരുകുന്നു നിറയുന്നു മയില്‍ പീലികള്‍.

മഴനിറഞ്ഞിരുകര പുഴ കവിഞ്ഞു.
പൂമുഖപ്പടിയോളം പുഴ വളര്‍ന്നു.
കരകവിഞ്ഞൊഴുകുമെന്നൊര്‍മ്മകളില്‍
‍കടലാസു തോണികള്‍ നീരണിഞ്ഞു.

ഓര്‍മ്മവിട്ടുണരുമ്പോള്‍ തോണിയില്ല!
പുഴയില്ല, പൂവില്ല, പീലിയില്ല.
പൂവിടാ കോണ്‍ക്രീറ്റു കാടിനുള്ളില്‍
‍പ്രിയതമേ നീ പോയൊളിച്ചിരിക്ക.
തൂണോടു ചേര്‍ന്നുനിന്നെണ്ണിയെണ്ണി
കൈവിട്ട കാലത്തിലേക്കു പോകാം.

-ജോനാ

Labels:

0 Comments:

Post a Comment

Links to this post:

Create a Link

<< Home

ജാലകം